കൊച്ചി: വാടകയ്‌ക്കെടുക്കുന്ന കെട്ടിടത്തിന്റെ സേവന നികുതി വാടകക്കാരനായ വ്യാപാരി അടയ്ക്കണമെന്ന ജി.എസ്.ടി കൗൺസിൽ തീരുമാനത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ സംഘടിപ്പിക്കും. എറണാകുളം തേവരയിലുള്ള ജി.എസ്.ടി. ഓഫീസിനു മുന്നിൽ നടക്കുന്ന സമരം ടി.ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി കെ.ടി. റഹിം, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. ഹരിഹരൻ, മുൻ സംസ്ഥാന ട്രഷറർ എൻ. അബ്ദുൾ റസാഖ്, സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. പാർത്ഥസാരഥി, ജില്ലാ ട്രഷറർ സി. കെ. അനിൽ എന്നിവരടക്കമുള്ള സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിക്കും.