തിരുവാണിയൂർ: സ്പിക് മെക്കയുടെ നേതൃത്വത്തിൽ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഗീത വിസ്മയം തീർത്ത് കവാലി കലാകാരന്മാർ. പതിനഞ്ച് ദിവസത്തെ കേരള പര്യടനത്തിനിടയിലാണ് ഇവർ തിരുവാണിയൂരിൽ എത്തിച്ചേർന്നത്. 1977ലാണ് ഡോ.കിരൺ സേത്ത് സ്പിക്മെക്കയ്ക്ക് രൂപം നൽകിയത്. ഇന്ത്യൻ ട്രെഡീഷണലും ക്ലാസിക്കലുകളുമായ കലകളെ യുവതലമുറക്ക് പരിചയപ്പെടുത്തി ഇന്ത്യയിലെ സ്കൂളുകളിൽ പ്രമുഖരായ കലാകാരൻമ്മാരുടെ നേതൃത്വത്തിൽ അവതരണം നടത്തുകയാണ് ലക്ഷ്യം. ഉത്തർപ്രദേശിൽ നിന്നെത്തിയ ഫാതിസ് നവാസ് അർഷാദ്, ഇസ് ഹാസ് ഹുസൈൻ, മു ഹമ്മദ്തക്ബി, മുഹമ്മദ്ഫയാസ്, ഹദ്ഹുസൈൻ എന്നിവരാണ് പങ്കെടുത്ത കലാകാരന്മാർ. ഒന്നര മണിക്കൂർ നീണ്ട് നിന്ന സംഗീത അവതരണത്തിന് ശേഷം കലാകാരന്മാരെ പ്രിൻസിപ്പൽ ദിലീപ് ജോർജ് സ്വീകരിച്ചു. ഉഷാമേനോൻ കലാകാരന്മാരെ കുട്ടികൾക്ക് പരിചയപ്പെടുത്തി.