
കാലടി: കാലടി ഫാർമേഴ്സ് ബാങ്കിന്റെ റോബർട്ട് ഓവൻ കോ ഓപ്പറേറ്റീവ് വായനശാല സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷവും 68-ാംകേരള പിറവി വാർഷികാഘോഷ ദിനാചരണവും സംഘടിപ്പിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന ശതാബ്ദിയാഘോഷം ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റുമായ കെ.എ ചാക്കോച്ചൻ അദ്ധ്യക്ഷനായി. ഡോ.സുനിൽ പി. ഇളയിടം മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. എം.വി പ്രദീപ്, ബാങ്ക് ഭരണ സമിതിയംഗങ്ങളായ ബേബി കാക്കശ്ശേരി, എം.കെ.അനൂപ്, പ്രകാശ് പിണ്ടിനപ്പിള്ളി ബാങ്ക് മാനേജിംഗ് ഡയറക്ടർ സനീഷ് ശശി എന്നിവർ സംസാരിച്ചു.