കൊച്ചി: മൃഗസംരക്ഷണ വകുപ്പിന്റെ എറണാകുളം മരടിലെ ഭക്ഷ്യപരിശോധനാ ലബോറട്ടറിയുടെ പ്രവർത്തനങ്ങൾ മന്ത്രി ജെ. ചിഞ്ചുറാണി വിലയിരുത്തി.
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏക ഭക്ഷ്യപരിശോധനാ ലബോറട്ടറിയാണ് അന്താരാഷ്ട്ര നിലവാരത്തിൽ ഭക്ഷ്യ പരിശോധന നടത്തുവാൻ വിവിധതരം ദേശീയ അംഗീകാരങ്ങളുള്ള മരടിലെ സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്‌സ്റ്റോക്ക് മറൈൻ ആൻഡ് അഗ്രി പ്രോഡക്ട്‌സ് (എസ്.എൽ.എം.എ.പി). മാംസത്തിന്റെ ഇനം പരിശോധിക്കുന്നതിന് എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭ്യമായിട്ടുള്ള കേരളത്തിലെ ഏക ലാബാണിത്. സർക്കാരിന്റെ സഹായത്തോടെ എഫ്.എസ്.എസ്.എ.ഐയുടെ കീഴിൽ ഓർഗാനിക് ഭക്ഷ്യപരിശോധനയിലേയ്ക്ക് പ്രവേശിക്കുവാൻ എസ്.എൽ.എം.എ.പി തയ്യാറെടുക്കുകയാണ്.