കാക്കനാട്: ഇൻഫോപാർക്കിന്റെ 20-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തെ ഫോട്ടോഗ്രഫി പ്രദർശനത്തിന് തുടക്കം. ഇൻഫോപാർക്ക് അഡ്മിനിസ്‌ട്രേഷൻ മാനേജർ റെജി കെ. തോമസ് ഉദ്ഘാടനം ചെയ്തു.

15ന് സമാപിക്കും. ഇൻഫോപാർക്ക് കൊച്ചി കാമ്പസുകളിലാണ് പ്രദർശനം. ഇന്ന് തപസ്യ ഹാളിലും നാളെ അതുല്യ ലോബിയിലുമാണ് എക്‌സിബിഷൻ. വ്യാഴം, വെള്ളി ദിവസങ്ങളിൽ ജ്യോതിർമയ ഹാളിലും. ഇൻഫോപാർക്കും ഇൻഫോപാർക്ക് ഫോട്ടോഗ്രാഫി ക്ലബും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. സന്ദർശകർക്ക് എക്‌സിബിഷനിലെ ഫോട്ടോകൾ വാങ്ങുന്നതിനും അവസരമുണ്ട്.