പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കച്ചേരിപ്പടിയിലെ പുതിയ മർച്ചന്റ്സ് ടവർ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പിസി. ജേക്കബ് നിർവഹിച്ചു. ഡിലൈറ്റ് പോൾ അദ്ധ്യക്ഷനായി. അഡ്വ. എ. ജെറിയാസ്, പി.എസ്. വിജു, ജിമ്മി ചക്യത്ത്, എസ്. അജ്മൽ, എൻ.പി. അബ്ദുൽ റസാഖ്, കെ.എ. ജോസഫ്, പി.സി. സുനിൽകുമാർ, കെ.വി. ആന്റണി, തോംസൺ ജോസ്, പി. വിജയൻ എന്നിവർ സംസാരിച്ചു.