തോപ്പുംപടി: അങ്കണവാടികളിലെ കുട്ടികൾക്കുള്ള മെത്തവിതരണം കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോപ്പുംപടിയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബാ ലാൽ അദ്ധ്യക്ഷയായി. പ്രോഗ്രാം ഓഫീസർ സി. സുധ റിപ്പോർട്ട് അവതരിപ്പിച്ചു. കൊച്ചി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള 183 അങ്കണവാടികളിലെ കുട്ടികളുടെ ഉപയോഗത്തിനായി 628 മെത്തകളാണ് നൽകിയത്. കെ.എം. റിയാദ്, ബേബി തമ്പി, ജോസഫ് കെ.എൽ, സൂസൻ ജോസഫ്, ഷീബ ഡുറോം, സോണി കെ. ഫ്രാൻസിസ്, ഹബീബുള്ള എം, ബെനഡിക്റ്റ് ഫെർണാണ്ടസ്, പി.എ. പീറ്റർ, കെ. പി. പ്രതാപൻ, ലിഷ സേവ്യർ എന്നിവർ സംസാരിച്ചു.