
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യമായി പങ്കെടുത്തതിന്റെ അഭിനമാനത്തിൽ പ്രവാസി വിദ്യാർത്ഥികൾ മടങ്ങി. ഇത്തവണ മെഡലുകൾ നേടാനായില്ലെങ്കിലും അടുത്ത വർഷം തിരുവനന്തപുരത്ത് കൂടുതൽ കുട്ടികളുമായി പങ്കെടുത്ത് മെഡലുമായേ മടങ്ങൂവെന്ന വാശിയിലാണ് ഗൾഫിൽ നിന്ന് വന്ന വിദ്യാർത്ഥികൾ. കേരളത്തിലെ വിദ്യാർത്ഥികളുമായി സംസാരിച്ച വിദ്യാർത്ഥികൾക്ക് ഇവിടെ വന്ന് പരിശീലനം ചെയ്യാനുള്ള താത്‌പര്യമുണ്ടെന്ന് അദ്ധ്യാപകർ പറഞ്ഞു. അടുത്ത വർഷം വിവിധ വിഭാഗങ്ങളിൽ പങ്കെടുക്കും.
കലോത്സവം ഗംഭീരമാക്കും
സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ഗൾഫ് ടീം. ബോർഡ് പരീക്ഷ നടക്കുന്ന സമയം ആണെങ്കിലും മത്സരത്തിൽ പങ്കെടുക്കും.
സംസ്ഥാന സർക്കാർ വലിയ സൗകര്യം ആണ് ഒരുക്കിയത്. മന്ത്രി ശിവൻകുട്ടി സുഖ സൗകര്യങ്ങൾ വിളിച്ചന്വേഷിച്ചിരുന്നു.
മുഹമ്മദ് നിസ്താർ കായിക അദ്ധ്യാപകൻ
ന്യൂ ഇന്ത്യൻ പബ്ലിക് സ്‌കൂൾ ദുബായ്