കാക്കനാട്: കളക്ടറേറ്റ് പഴയ ബ്ലോക്കിലെ ലിഫ്റ്റിൽ ജീവനക്കാരി കുടുങ്ങി. രണ്ടാം ശനിയാഴ്ച വർക്ക് അറേൻജുമെന്റ് പ്രകാരം ജോലിക്കെത്തിയ ജീവനക്കാരിയാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഉച്ചയ്ക്ക് അഞ്ചാം നിലയിൽനിന്ന് ലിഫ്റ്റിലൂടെ താഴേക്ക് പോകും വഴി നാലാംനിലയ്ക്കും അഞ്ചാംനിലയ്ക്കുമിടയിൽ ലിഫ്റ്റ് കുടുങ്ങി നിൽക്കുകയായിരുന്നു. ഒറ്റയ്ക്കായതിനാൽ ആദ്യം പരിഭ്രമിച്ചെങ്കിലും ഒപ്പം ജോലി ചെയ്യുന്നയാളെ ഫോണിൽവിളിച്ച് അറിയിച്ചതിനെ തുടർന്ന് കളക്ടറേറ്റിലെ സുരക്ഷാ ജീവനക്കാരെത്തി ലിഫ്റ്റിന്റെ ഷട്ടർതുറന്ന് കസേരയിട്ട് ജീവനക്കാരിയെ ഇറക്കുകയായിരുന്നു. തുടർന്ന് ലിഫ്റ്റ് ഓഫാക്കി അറ്റകുറ്റപ്പണികൾക്കായി ബന്ധപ്പെട്ടവരെ വിവരമറിയിച്ചു.