deva

മൂവാറ്റുപുഴ: പാലക്കാട് അഹല്യ പബ്ലിക് സ്‌കൂളിൽ നടന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ മൂവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂൾ 84 പോയിന്റുകൾ നേടി. 18 ഇനങ്ങളിൽ സെൻട്രൽ കേരള സഹോദയയെ പ്രതിനിധീകരിച്ച് നിർമല പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. കാറ്റഗറി ഒന്ന് മലയാളം പ്രസംഗത്തിൽ എസ്. ദേവനന്ദന മൂന്നാം സ്ഥാനവും കാറ്റഗറി മൂന്ന് കുച്ചിപ്പുടിയിൽ ക്രിസ്‌ലിൻ സജി രണ്ടാം സ്ഥാനവും കാറ്റഗറി നാല് ഹിന്ദി പദ്യപാരായണത്തിൽ ഫ്‌ളോറ ടി. വർഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂവർക്കും എ ഗ്രേഡും ലഭിച്ചു. വി.എ ദേവിക കാറ്റഗറി നാലിൽ കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നീ മൂന്നിനങ്ങളിലും എ ഗ്രേഡ് നേടി.