കൊച്ചി: ക്ഷേത്രദർശനത്തിന് എത്തിയ ബാലികയെ കയറിപ്പിടിച്ച കേസിൽ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ സോപാനം പാട്ടുകാരൻ കാട്ടാകുളം സ്വദേശി അജിത് (46) അറസ്റ്റിലായി. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. സൂചന ലഭിച്ചതിനെ തുടർന്ന് കൊച്ചിൻ ദേവസ്വംബോർഡ് ഇയാളെ സസ്പെൻഡ് ചെയ്തു. അടുത്തിടെ തിരിച്ചെടുക്കാൻ ഇയാൾ അപേക്ഷ നൽകിയതിനെ തുടർന്ന് വീണ്ടും ബോർഡ് അന്വേഷിച്ച് വിവരം ഉറപ്പാക്കിയശേഷം കൊടുങ്ങല്ലൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. സി.പി.ഐ നേതാവായ ഇയാൾ കൊടുങ്ങല്ലൂർ
ഭഗവതി ക്ഷേത്രത്തിലെ വാൾ മോഷ്ടിച്ച കേസിൽ മുമ്പും സസ്പെൻഷനിലായിട്ടുണ്ട്.