1
റോറോയിൽവച്ച് തീ പിടിച്ച ബുള്ളറ്റ്

ഫോർട്ടുകൊച്ചി: വൈപ്പിൻ - ഫോർട്ടുകൊച്ചി റോ റോയിൽ കയറിയ ബുള്ളറ്റിൽനിന്ന് തീ ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി.ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ വൈപ്പിനിൽനിന്ന് ഫോർട്ടുകൊച്ചിയിലേക്ക് വരികയായിരുന്ന റോ റോയിലാണ് സംഭവം. റോ റോ ജെട്ടിയിലെത്തിയശേഷം ബൈക്ക് ഇറക്കുന്നതിനായി സ്റ്റാർട്ട് ചെയ്തപ്പോഴാണ് തീ ഉയർന്നത്. പെട്രോൾ ടാങ്കിൽ നിന്നുള്ള ചോർച്ചയാണ് തീ ഉയരാൻ കാരണമായത്. റോ റോ ജീവനക്കാർ ഉടനെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീഅണച്ചു.