sng-
ശ്രീ നാരായണ ഗിരിയിൽ കാർത്ത്യായനി അമ്മയുടെ 102-ാം പിറന്നാൾ ആഘോഷിച്ചപ്പോൾ

ആലുവ: തോട്ടുമുഖം ശ്രീ നാരായണ സേവികാസമാജം വിശ്രമസദനത്തിലെ ഏറ്റവും മുതിർന്ന അംഗമായ കാർത്ത്യായിനി അമ്മയുടെ 102-ാം ജന്മദിനം എസ്.എൻ.ജി ലൈബ്രറി വയോജനവേദിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. സേവികാസമാജത്തിന്റെ ആരംഭകാലമായ 1966 മുതൽ പാർവതി അയ്യപ്പനോടൊപ്പം ആനന്ദഭനിലെ കുട്ടികളുടെ സംരക്ഷണത്തിനായി കാർത്ത്യായനി അമ്മ പ്രവർത്തിച്ചിരുന്നു. സേവികാ സമാജം വൈസ് പ്രസിഡന്റ് അഡ്വ. കാർത്തിക സുകുമാരൻ, ജോയിന്റ് സെക്രട്ടറി സോജി സുനിൽ, എസ്.എൻ.ജി ലൈബ്രറി സെക്രട്ടറി തനൂജ ഓമനക്കുട്ടൻ, വൈസ് പ്രസിഡന്റ് ഉഷാകുമാരി, വയോജന വേദി പ്രസിഡന്റ് രാജമ്മ തങ്കപ്പൻ തുടങ്ങയവർ ആശംസകൾ നേർന്നു. ശ്രീനാരായണ ഗിരിയിലെ മുഴുവൻ അംഗങ്ങളും ഗിരിയിൽ നിന്ന് വിവാഹിതരായ പെൺകുട്ടികളും കുടംബാംഗങ്ങളുമെല്ലാം സന്നിഹിതരായിരുന്നു. കേക്ക് മുറിച്ചും പിറന്നാൾ തൊപ്പിയണിയിച്ചും പിറന്നാൾ ആഘോഷമാക്കി.