sugatha

കൊച്ചി: കവയത്രിയും പരിസ്ഥിതിസംരക്ഷകയുമായിരുന്നു സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 16ന് വിദ്യാർത്ഥികൾക്കായി അഖിലകേരള ചിത്രരചനാ മത്സരം സംഘടിപ്പിക്കും. സുഗതപ്രകൃതി എന്ന പേരിൽ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 10.15 മുതൽ 1.30 വരെയാണ് മത്സരം. എൽ.കെ.ജി മുതൽ പ്ളസ് ടു വരെ അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം. രാവിലെ 9.30ന് പൊലീസ് ഇന്റലിജൻസ് എ.ഡി.ജി.പി പി. വിജയൻ ഉദ്ഘാടനം നിർവഹിക്കും. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ മുഖ്യാതിഥിയാകും. ദേശീയ ബാല പുരസ്‌കാര ജേതാവ് ശ്രീപത്, എൻ.സി.ഇ.ആർ.ടി പുസ്തകത്തിന് ചിത്രം വരച്ച ശ്രേയ രതീഷ് എന്നിവർ അതിഥികളാകും. കൂടുതൽ വിവരങ്ങൾക്ക്: 9946522333.