kalothsavam-
രാമമംഗലം ഹൈസ്കൂളിൽ പിറവം ഉപജില്ലാ സ്കൂൾ കലോത്സവം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പിറവം: പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് രാമമംഗലം ഹൈസ്കൂളിൽ തുടക്കമായി. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫൻ അദ്ധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി. സജീവ് പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ലോഗോ തയ്യാറാക്കിയ രാമമംഗലം ഹൈസ്കൂൾ വിദ്യാർത്ഥി എ.ജി. നവനീതിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആശ സനൽ, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ, രാമമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേരി എൽദോ, മറ്റ് ജനപ്രതിനിധികൾ, പിറവം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി സജീവ്, പ്രധാനാദ്ധ്യാപിക സിന്ധു പീറ്റർ, സ്കൂൾ മാനേജർ പി.എൻ അജിത് കുമാർ, പി.ടി.എ പ്രസിഡന്റ് കലാനിലയം രതീഷ്, പ്രോഗ്രാം കൺവീനർ വി.എൻ. ഗിരിജ, അദ്ധ്യാപക പ്രതിനിധികളായ ഹരീഷ് ആർ. നമ്പൂതിരിപ്പാട്, അനൂപ് ജോൺ തുടങ്ങിയവർ സംസാരിച്ചു. നാല് വേദികളിലായി 330 ഇനങ്ങളിൽ 46 സ്കൂളുകളിൽ നിന്നുള്ള രണ്ടായിരത്തി അറുനൂറോളം കലാപ്രതിഭകൾ പങ്കെടുക്കും. 15ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും.