അങ്കമാലി: സമൂഹത്തിൽ സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും ഗാർഹികപീഡനത്തിൽ നിന്ന് രക്ഷ കിട്ടാൻ ഭരണഘടനാപരമായി സ്ത്രീകൾക്ക് അവകാശമുണ്ടെന്നും അഡ്വ. ജെൻസി ജോസ് പറഞ്ഞു. പീച്ചാനിക്കാട് ഗവ. യു പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ നഗരസഭാ കൗൺസിലർ റെജി മാത്യു അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് ബീന പീറ്റർ, കൗൺസിലർ ജെസ്മി ജിജോ, സ്റ്റെല്ലാ ജോർജ്, ഷോബി ജോർജ് തുടങ്ങിയവർ സംസാരിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 1ന് പൂർവ വിദ്യാർത്ഥി സംഗമം നടക്കും.