ചോറ്റാനിക്കര: കേരള ക്ഷേത്ര വാദ്യകലാ അക്കാഡമിയുടെ 34-ാമത് സംസ്ഥാന കൺവെൻഷൻ സിനിമാ സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എൽ.എ മുഖ്യാതിഥിയായി. ചോറ്റാനിക്കര വിജയൻ മാരാർ അനുഗ്രഹ പ്രഭാഷണം നടത്തി. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പുരസ്കാര വിതരണവും കലാകാരൻമാർക്കുള്ള സഹായ പദ്ധതിയും (ഹൃദയപൂർവ്വം) പെരുവനം കുട്ടൻ മാരാർ നിർവഹിച്ചു. സംസ്ഥാന സമിതിയുടെ ഓഫീസ് നിർവഹണത്തിന്റെ ഫണ്ട് ശേഖരണം കിഴക്കൂട്ട് അനിയൻ മാരാർ, ചോറ്റാനിക്കര വിജയൻ മാരാരിൽ നിന്ന് ഏറ്റുവാങ്ങി. എം.പി. ഉദയൻ, സിനിമാതാരം അനിയപ്പൻ, അക്കാഡമി ജനറൽ സെക്രട്ടറി കടമേരി ഉണ്ണിക്കൃഷ്ണമാരാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അന്തിക്കാട് പത്മനാഭൻ (പ്രിസഡന്റ്), വാസു വാര്യർ പുൽപ്പള്ളി,പെരുവനം സതീശൻ മാരാർ, രാമപുരം രാജു, പനങ്ങാട്ടിരി മോഹനൻ (വൈസ് പ്രസിഡന്റുമാർ) , കടമേരി ഉണ്ണിക്കൃഷ്ണമാരാർ (ജനറൽ സെക്രട്ടറി ), മടിക്കൈ ഉണ്ണിക്കൃഷ്ണമാരാർ, ചേന്ദമംഗലം രഘുമാരാർ, അന്തിക്കാട് കൃഷ്ണപ്രസാദ്

സൈബിൻ നായത്തോട് (അസി.സെക്രട്ടറിമാർ), കീഴൂട്ട് നന്ദനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.