വൈപ്പിൻ: പഞ്ചായത്ത് ഭൂമി കൈയേറിയ ശ്വേതേശ്വരനെതിരെ നടപടി സ്വീകരിക്കുക, നായരമ്പലം ശ്മശാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, പൊതുമാർക്കറ്റ് നിർമ്മാണം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി നായരമ്പലം ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. സമരം സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. എം.പി. ശ്യാംകുമാർ അദ്ധ്യക്ഷനായി. എം.എസ്. സുമേഷ്, പി.ഒ. ആന്റണി, എൻ.ബി. അരവിന്ദാക്ഷൻ, ഡെന്നി ഫ്രാൻസിന്, വി.സി. സന്തോഷ് കുമാർ, പി.എസ്. ചന്ദ്രൻ, കെ.കെ. ജോഷി, എൻ.കെ. ബിന്ദു എന്നിവർ സംസാരിച്ചു.