kurian

വൈപ്പിൻ: സാമൂഹ്യ പ്രവർത്തകൻ സർവോദയം കുര്യന്റെ 25ാം ചരമവാർഷിക ദിനാചരണം 14 ന് ഞാറക്കലിൽ നടക്കും.രാവിലെ 9 ന് ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണ വിതരണം, സർവോദയം കുര്യന്റെ പ്രതിമയിൽ പുഷ്പാർച്ചന, വൈകീട്ട് 3ന് ഞാറക്കൽ മാഞ്ഞൂരാൻ ഹാളിൽ അനുസ്മരണ സമ്മേളനം, സർവോദയം കുര്യൻ അവാർഡ് വിതരണം, രോഗികൾക്ക് ചികിത്സാസഹായ വിതരണം തുടങ്ങിയവ നടക്കും. അനുസ്മരണ സമ്മേളനം കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സർവോദയം കുര്യൻ സ്മാരകട്രസ്റ്റ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അവാർഡ് വിതരണം നടത്തും.