അങ്കമാലി: നായത്തോട് മഹാകവി ജി. ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ പ്രതിമാസ വീട്ടുമുറ്റത്തൊരു പുസ്തക ചർച്ച നെല്ലിക്കാപ്പിള്ളിൽ എൻ.കെ. രാമവാര്യരുടെ ഭവനത്തിൽ നടന്നു. നാട്ടുകാരനും കവിയും ചെറുകഥാകൃത്തുമായ എൻ.കെ.വാര്യരുടെ വഴിത്തിരിവ് എന്ന കൃതി ഗ്രന്ഥകർത്താവ് പരിചയപ്പെടുത്തി. ഗ്രന്ഥശാല സെക്രട്ടറി കെ.ഡി. ദിവാകരൻ, ടി.പി. തോമസ്, സി.കെ. ദാസൻ, ജയന്തി റോയി, പി.കെ. ബാലൻ, ടി.ജി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.