കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് സിറിയൻ ഹയർസെക്കൻഡറി സ്കൂളിലെ ഹരിത നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ കരനെൽക്കൃഷിക്ക് തുടക്കമായി. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ്, മെമ്പർ സി.വി. ജോയ്, അഗ്രികൾച്ചർ ഓഫീസർ ടി.കെ. ജിജി, പി.ടി.എ പ്രസിഡന്റ് ജയ്മോൻ പി. എബ്രഹാം, ഹെഡ്മിസ്ട്രസ് ബിന്ദു മോൾ പി. എബ്രഹാം, പ്രിൻസിപ്പൽ സാജു സി. അഗസ്റ്റിൻ, പരിസ്ഥിതി ക്ലബ് ടീച്ചർ കോ ഓഡിനേറ്റർ വി.എൻ. ഗോപകുമാർ, സീനിയർ അസിസ്റ്റന്റ് ജെമി ജോസഫ് തുടങ്ങിയവർ സംസാരിച്ചു . 5 സെന്റ് കരപ്രദേശത്ത് രക്തശാലി ഇനത്തിൽപ്പെട്ട നെല്ലാണ് വിതച്ചത്. നിലം ഒരുക്കൽ, ജലസേചനം, വളപ്രയോഗം എന്നിവ നേച്ചർ ക്ലബ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നടത്തുക.