
തൃപ്പൂണിത്തുറ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ വിവിധ സർക്കാരുകൾ അലംഭാവം കാണിക്കുകയാണെന്ന് ട്രൂറ വനിതാവേദി വാർഷിക പൊതുയോഗം പ്രമേയത്തിൽ പറഞ്ഞു.
ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡൻ്റ് പി.എസ്. ഇന്ദിര അദ്ധ്യക്ഷയായി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കലാ വിജയൻ, സംഗീതാ വർമ്മ, സരസ്വതി ദിവാകരൻ, ശ്രീലക്ഷ്മി ശങ്കർ, ശില്പാ ഗോപി എന്നിവരെ ആദരിച്ചു. അനു സൂരജ് പ്രഭാഷണം നടത്തി. ട്രൂറ കൺവീനർ വി.സി. ജയേന്ദ്രൻ, വനിതാ വേദി സെക്രട്ടറി അംബിക സോമൻ, സിന്ദുദാസ്, ഷീബ ജോസഫ്, സുധ എസ്. മേനോൻ, എസ്.കെ. ജോയി, പി.എം. വിജയൻ, എം. രവി, സേതുമാധവൻ മൂലേടത്ത്, സി.എസ്. മോഹനൻ എന്നിവർ സംസാരിച്ചു.