congress

മൂവാറ്റുപുഴ: ഭാരതീയ ദളിത് കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 88-ാമത് വാർഷിക ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ നിർവഹിച്ചു. പരിപാടിക്ക് തുടക്കം കുറിച്ച് നെഹ്രു പാർക്കിൽ നിന്ന് മൂവാറ്റുപുഴ വെള്ളൂർകുന്നം മഹാദേവ ക്ഷേത്രത്തിലേക്ക് ജില്ലാ പ്രിസിഡന്റ് എൻ.കെ അനിൽ കുമാറിന്റെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. കെ. എം സലീം, കെ.എം പരീത്, സാബു ജോൺ, സുഭാഷ് കടക്കോട്ട്, പി .പി .എൽദോസ്,കെ. ജി. രാധാകൃഷ്ണൻ, ജോസ് പെരുമ്പള്ളി കുന്നേൽ, പി .എം. ഏലിയാസ്, സന്തോഷ്‌ ഐസക് തുടങ്ങിയവർ സംസാരിച്ചു.