award
കൊല്ലം ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രഥമ ആർ. ശങ്കർ സ്മാരക അവാർഡ് എറണാകുളം സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കെ.ആർ. രാജപ്പന് എം. നൗഷാദ് എം.എൽ.എ നൽകി ആദരിക്കുന്നു

കൊച്ചി: കൊല്ലം ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രഥമ ആർ. ശങ്കർ സ്മാരക അവാർഡ് എറണാകുളം സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ.ആർ. രാജപ്പന് സമ്മാനിച്ചു. സംഘടനയുടെ പൂർവ വിദ്യാർത്ഥി ദിനാഘോഷത്തിന്റെ സമാപന ചടങ്ങിൽ പൂർവ വിദ്യാർത്ഥി എം. നൗഷാദ് എം.എൽ.എ അവാർഡ് നൽകി.

കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിൽ ഡോക്ടറായും അദ്ധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അദ്ധ്യാപകനായിരിക്കെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കറുടെ പേഴ്‌സണൽ ഡോക്ടറായിരുന്നു. ഒട്ടനവധി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥിയാണ്. എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് മെഡിക്കൽ കോളേജിന്റെ സ്ഥാപക ചെയർമാനാണ്.