പെരുമ്പാവൂർ: യു.ഡി. എഫ് ഭരിക്കുന്ന പെരുമ്പാവൂർ നഗരസഭയിലെ വികസന സ്തംഭനത്തിനും കെടുകാര്യസ്ഥതക്കുമെതിരെ ഇന്ന് രാവിലെ 10ന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരസഭയിലേക്ക് ജനകീയ മാർച്ച് നടത്തും. നാലു വർഷത്തിനിടെ ഇവിടെ 3 ചെയർമാന്മാരും 3വൈസ് ചെയർമാന്മാരും മാറിമാറി ഭരിച്ചിട്ടും പെരുമ്പാവൂരിൽ ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ലെന്ന് എൽ.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.