vengoor-osa
വേങ്ങൂർ മാർ കൗമ ഹയർസെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മധുരപതിനേഴിലേക്ക് ഒരു മടക്കയാത്ര' വിദ്യാർത്ഥി സംഗമം മുൻ എം.എൽ.എ സാജു പോൾ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വേങ്ങൂർ മാർ കൗമ ഹയർസെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ രജത ജൂബിലി അഘോഷങ്ങളുടെ ഭാഗമായി 'മധുരപതിനേഴിലേക്ക് ഒരു മടക്കയാത്ര' വിദ്യാർത്ഥി സംഗമം സ്‌കൂൾ അലുമ്‌നി ഓഡിറ്റോറിയത്തിൽ നടന്നു. ജൂബിലി കമ്മിറ്റി ചെയർമാൻ മുൻ എം.എൽ.എ സാജു പോൾ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ജോഷി കെ. വർഗീസ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ജിംന ജോയ്, ഹെഡ്മിസ്ട്രസ് ജെയ്‌സി മാത്യു, പി.ടി.എ പ്രസിഡന്റ് പി.കെ. സന്തോഷ്‌ കുമാർ, ജെയ്‌നി എബ്രഹാം, കെ.ജി. അനീഷ് തുടങ്ങിയവർ സംസാരിച്ചു. 850ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.