 
പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം ഒക്കൽ 856 -ാം നമ്പർ ശാഖ ബാലജനയോഗം നടപ്പാക്കുന്ന എന്റെ വായനശാല പദ്ധതി വിദ്യാർത്ഥികൾക്ക് പുസ്തകം നൽകി ശാഖാ സെക്രട്ടറി സുഭാഷിതൻ ഉദ്ഘാടനം ചെയ്തു. വായനാ പൂർണിമ കോ-ഓർഡിനേറ്റർ ഇ. വി. നാരായണൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. റീഗൽ ജ്വല്ലറി ഏർപ്പെടുത്തിയ സ്കോളർഷിപ്പും യോഗത്തിൽ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ബി. രാജൻ അദ്ധ്യക്ഷനായി. എം.വി. ജയപ്രകാശ്, ഡോ. സിജിത ബാബു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.ജി. ഗിരീഷ് എന്നിവർ സംസാരിച്ചു.