
പള്ളുരുത്തി: കൊച്ചി നഗരസഭാ 19-ാംഡിവിഷനും ആൽഫ ലൈഫ്ക്ളിൻ പോളിക്ലിനിക്കും കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ഇ.എൻ.റ്റി, തൈറോയ്ഡ്, കേൾവി പരിശോധനാ ക്യാമ്പ് നടന്നു. കൗൺസിലർ പി. ആർ. രചന അദ്ധ്യക്ഷത വഹിച്ചു. പരിശോധന ക്യാമ്പ് ജി. സി. ഡി. എ. ജനറൽ കൗൺസിൽ അംഗം പി.എ. പീറ്റർ ഉദ്ഘാടനം ചെയ്തു. സി.ആർ. ബിജു, സലീം ഷുക്കൂർ, ഡോ. ലക്ഷ്മി വി. രാജ് ,രാജീവ് പള്ളുരുത്തി, ടി.എച്ച്. സാജ്ജൂ , രജനി വിനായകൻ , അനീഷ് കൊച്ചി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നൂറോളം പേർ പരിശോധനയിൽ പങ്കെടുത്തു. മരുന്നും വിതരണം ചെയ്തു ക്യാമ്പിന് കേൾവി ടെസ്റ്റ് ഹെഡ് ഹരിത, നേഴ്സുമാരായ സാന്ദ്ര, കൃഷ്ണ പ്രിയ, അനുശ്രീ എന്നിവർ നേതൃത്വം നൽകി.