jyothi

ആലുവ : കേരളത്തിലെ ജ്യോതിശാസ്ത്ര ജ്യോതിർ ഗണിത ആചാര്യന്മാരുടെ സംഘടനയായ അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. 'വരാഹമിഹിരാചാര്യ ആസ്‌ട്രോളജിക്കൽ റിസർച്ച് സെന്റർ' എന്ന പേരിലാണ് സ്ഥാപിക്കുകയെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ബാലകൃഷ്ണവാര്യർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് വാനനിരീക്ഷണ പഠനവും ഇവിടെയുണ്ടാകും. കേരളത്തിലെ ജ്യോതിശാസ്ത്ര ജ്യോതിർ ഗണിത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഗവേഷണം നടത്തുന്നതിനും വേദി കൂടിയാണ് കൊടുങ്ങല്ലൂരിൽ ഉണ്ടാകുക. കേരളീയ ശാസ്ത്രവിജ്ഞാനം അന്വേഷിച്ചെത്തുന്ന വിദേശികൾക്കും അവസരം നൽകുമെന്ന് അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം ഭാരവാഹികൾ പറഞ്ഞു.