kothamangalam
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി തൈകളുടെ വിതരണം പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശീതകാല പച്ചക്കറി തൈകൾ വിതരണം ചെയ്തു. 2024- 2025 വാർഷിക പദ്ധതിയുടെ ഭാഗമായി പത്ത് പഞ്ചായത്തുകളിലെ കർഷകർക്കായി ഒരു ലക്ഷം കോളിഫ്ളവർ, കാബേജ്, ബ്രൊക്കോളി, തക്കാളി, മുളക് എന്നിവയുടെ തൈകൾ ആണ് വിതരണം ചെയ്യുന്നത്. ഓരോ പഞ്ചായത്തുകളിലും കൃഷിഭവൻ വഴി 10,000 തൈകൾ വീതം നൽകും. ബ്ലോക്ക് തല വിതരണം പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഡയറക്ടർ പ്രിയമോൾ തോമസ് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ഡയാന നോബി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോമി തെക്കേക്കര, സാലി ഐപ്പ് , ജെയിംസ് കോറമ്പേൽ, മെമ്പർമാരായ ആനീസ് ഫ്രാൻസിസ്, നിസാമോൾ ഇസ്മായിൽ, ടി.കെ. കുഞ്ഞുമോൻ, ലിസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.