നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖയിലെ കുമാരനാശാൻ പ്രാർത്ഥന കുടുംബ യൂണിറ്റ് വാർഷികം സത്യൻ പുലർക്കാടിന്റെ വസതിയിൽ ചേർന്നു. ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ ഉദ്‌ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് കെ.ആർ. ദിനേശ് അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ സജീവൻ ഇടച്ചിറ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് അമൽരാജ്, അമ്പാടി ചെങ്ങമനാട്, കെ.ഡി. സജീവൻ, കോമളകുമാർ, ഷീന രാജീവ്, അമ്പിളി സിനോജ്, പ്രദീപ് കുമാർ, ചെല്ലമ്മ സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വക്കേറ്റായി എൻറോൾ ചെയ്ത മീനാക്ഷിയെ അനുമോദിച്ചു. സുരേഷ് മാഞ്ഞാലി വൺമാൻ ഷോ അവതരിപ്പിച്ചു.