y

തൃപ്പൂണിത്തുറ: ജ്യോതിഷം നിത്യജീവിതത്തിൽ അത്യന്താപേക്ഷിതമാണെന്ന് നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരി പറഞ്ഞു. വൈശാഖ് വാസ്തു ജ്യോതിഷ ഗുരുകുലത്തിലെ തൃപ്പൂണിത്തുറ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഡയറക്ടർ ജയകൃഷ്ണൻ എസ്. വാരിയർ അദ്ധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.വി. സുനിൽ കുട്ടൻ, തത്തപ്പള്ളി ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ലസിത് കുമാർ, സാവിത്രി ലസിത് കുമാർ, സതീശൻ തത്തപ്പിള്ളി മോഹൻ ശാന്തി പെരുവാരം, കരുണൻ കെടാമംഗലം, ബൈജു ആലിങ്കൽ, അരവിന്ദാക്ഷ പണിക്കർ, ശശികുമാർ എന്നിവർ സംസാരിച്ചു.