
കൊച്ചി: കെട്ടിടവാടകയുടെ ജി.എസ്.ടി. വ്യാപാരി അടയ്ക്കണമെന്ന ജി.എസ്.ടി കൗൺസിൽ തീരുമാനത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തേവര ജി.എസ്.ടി ഓഫീസിനു മുന്നിൽ ധർണ നടത്തി. ടി.ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ട്രഷറർ എൻ. അബ്ദുൽ റസാഖ്, ജില്ലാ സെക്രട്ടറി കെ.ടി. റഹിം, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. ഹരിഹരൻ, സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. പാർത്ഥസാരഥി, ജില്ലാ ട്രഷറർ സി.കെ. അനിൽ എന്നിവർ സംസാരിച്ചു.