
കൊച്ചി: അമൃത ആശുപത്രിയുടെ ടെലിമെഡിസിൻ സേവനങ്ങൾ കൂടുതൽ രോഗികളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഉദ്ഘാടനം അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ നിർവഹിച്ചു. ഐ.സി.എം.ആർ സഹകരണത്തോടെ കേരളത്തിലും ആസാമിലും നൽകിവരുന്ന 'ടെലിസ്‌ട്രോക് ' സേവനം നാഗാലാൻഡിലേക്കും അരുണാചൽ പ്രദേശിലേക്കും വ്യാപിപ്പിക്കും. അപസ്മാരരോഗികൾക്കുള്ള 'ടെലിഎപിലെപ്‌സി', ഗ്രാമീണ, ആദിവാസി മേഖലകളിലെ ശ്വാസകോശ രോഗികൾക്കുള്ള പദ്ധതി, വായിലെ ക്യാൻസർ രോഗനിർണയ ചികിത്സക്കും ടെലിമെഡിസിൻ പദ്ധതികളും പ്രഖ്യാപിച്ചു. ഡോ. ഡി.എം. വാസുദേവൻ, ഡോ.ഡി.ഡി.സഗ്ദിയോ, ഡോ. ആനന്ദ് കുമാർ, ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ.വിവേക് നമ്പ്യാർ, ഡോ. സിബി ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.