കൊച്ചി: നാഷണൽ എക്‌സ് സർവീസ്‌മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ആലുവ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. മുൻ സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി. മുകുന്ദൻ അദ്ധ്യക്ഷനായി. കാർഗിൽ യുദ്ധ വിജയികളെ മെഡൽ നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ശിവൻ, യൂണിറ്റ് സെക്രട്ടറി ടി.പി. ശ്രീകുമാർ, കെ.യു. സെബാസ്റ്റ്യൻ, ജില്ലാ സൈനികക്ഷേമ ഓഫീസർ ലഫ്. കേണൽ റീത്താമ്മ, അസിസ്റ്റന്റ് വെൽഫെയർ ഓഫീസർ ബിജു പോൾ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.എസ്. അജിതൻ, വൈസ് പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.