mrd

മരട്: നാഷണൽ ആയുഷ് മിഷനും സംസ്ഥാന ആയുഷ് വകുപ്പും സംയുക്തമായി ആരംഭിക്കുന്ന യോഗക്ലബിൽ മരട് നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന ക്ലബിന്റെ ഉദ്ഘാടനം ഉദ്ഘാടനം ചെയർമാൻ ആന്റണി ആശാൻപറമ്പിൽ നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ രശ്മി സനിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ റിയാസ്.കെ മുഹമ്മദ്, പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, അജിത നന്ദകുമാർ, മെഡിക്കൽ ഓഫീസർമാരായ ഡോ. വിനീത്. എസ്, ഡോ. നമിത കെ.ആർ., യോഗ പരിശീലകരായ ശ്രീരാജ് ടി.പി.,ഷൈബി എന്നിവർ പ്രസംഗിച്ചു. മരട് നഗരസഭ ഗവ. ആയുർ വേദ വിഷവൈദ്യ ഡിസ്പെൻസറി, ഗവ. ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് യോഗാ പരിശീലനം സംഘടിപ്പിക്കുന്നത്.