കൊച്ചി: എറണാകുളം മണ്ഡലം എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗത്തിന്റെ ജവഹർലാൽ നെഹ്റു ജന്മദിനാഘോഷംനാളെ രാവിലെ 7.30ന് വടുതല ഗോൾഡൻ സ്ട്രീറ്റ് ജംഗ്ഷനിൽ നടക്കും. ദേശീയ കോ ഓർഡിനേറ്റർ ഹെൻറി ഉദ്ഘാടനം ചെയ്യും. ചെയർമാൻ എം.വി.ജോർജ് മനയിൽ അദ്ധ്യക്ഷത വഹിക്കും. മുൻ എം.പി. ചാൾസ് ഡയസ് പങ്കെടുക്കും. ന്യൂനപക്ഷ വിഭാഗം വൈസ് ചെയർമാൻ ആന്റണി ഇലഞ്ഞിക്കൽ, സിന്റി ജേക്കബ്, സനൽ നെടിയറ തുടങ്ങിയവർ പങ്കെടുക്കും.