y

പെരുമ്പളം: പൂത്തോട്ട പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തിയ ജലഗതാഗത വകുപ്പ് ജീവനക്കാരായ റിയാസ്, റോഷൻ എന്നിവരെ പെരുമ്പളം പഞ്ചായത്ത് ആദരിച്ചു. രക്ഷാദൗത്യത്തിൽ പങ്കെടുത്ത മറ്റ് ജീവനക്കാരായ സ്രാങ്ക് ഷൈജുമോൻ, ബോട്ട് മാസ്റ്റർ രാജ്മോൻ, ഡ്രൈവർ ജെയിംസ് ആൻഡ്രൂസ് എന്നിവരെയും ആദരിച്ചു. പാണാവള്ളി ബോട്ട് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.സി. ഹർഷഹരൻ, എൻ.പി. അച്യുതൻ, സ്റ്റേഷൻ മാസ്റ്റർ മുജീബ് തുടങ്ങിയവർ പങ്കെടുത്തു