sndp

കൊച്ചി: തൃക്കാക്കര സൗത്ത് ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റ് യോഗം സനിൽ ചിറക്കപ്പടിയുടെ വസതിയിൽ നടന്നു. യൂണിറ്റ് കൺവീനർ രമ്യ രാജു അദ്ധ്യക്ഷനായി. ജോ.കൺവീനർ പി.ബി.ഷിജി, ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട്,​ ശാഖ സെക്രട്ടറി കെ.പി. പ്രവീൺ, സി.സി.വിജു, സി.ബി. ബെന്നി, കേരളകൗമുദി സർക്കുലേഷൻ മാനേജർ വി.പുഷ്കരൻ തുടങ്ങിയവർ സംസാരിച്ചു.