കൊച്ചി: സ്വകാര്യ ബസിൽ യാത്രയ്ക്കിടെ മുൻ സീറ്റിലിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ തൃശൂർ ആറാട്ടുവഴി മണ്ടേപ്പുറത്ത് മുഹമ്മദ് ഷൈൻ (49) എന്നയാളെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പിൻസീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്ന പ്രതി പാലാരിവട്ടം എസ്.എൻ. ജംഗ്ഷൻ ഭാഗത്ത് എത്തിയപ്പോൾ ശരീരത്തിൽ കടന്നുപിടിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി.