police1
ജേതാക്കളായ ഡി.എച്ച്.ക്യു കളമശേരിയ്ക്ക് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയോടൊപ്പം

ആലുവ: എറണാകുളം റൂറൽ ജില്ലാ പോലീസ് കായിക മേളയിൽ ഡി.എച്ച്.ക്യു കളമശേരി ജേതാക്കളായി. പുത്തൻകുരിശ് സബ് ഡിവിഷനാണ് രണ്ടാംസ്ഥാനം. അത്താണി മാർ അത്തനേഷ്യസ് സ്‌കൂൾ മൈതാനിയിൽ നടന്ന സമാപന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന സമ്മാനവിതരണം നിർവഹിച്ചു. പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, അഡീഷണൽ എസ്.പി എം.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ബേസിൽ അഖിൽ, സന്തോഷ് കുമാർ, ഫെബിൻ ജോസഫ്, പ്രതീക്ഷ, ടി.ജെ ഐസിമോൾ എന്നിവരാണ് മികച്ച അത്‌ലറ്റുകൾ. മികച്ച മാർച്ച് പാസ്റ്റിംഗിനുള്ള ട്രോഫി മുനമ്പം സബ് ഡിവിഷൻ കരസ്ഥമാക്കി.