ആലുവ: ലോക പ്രമേഹ ദിനമായ നവംബർ 14ന് മിനി സിവിൽ സ്റ്റേഷനിലെ സർക്കാർ ജീവനക്കാർക്ക് സൗജന്യ നേത്ര പരിശോധന,​ പ്രമേഹ രോഗ നിർണയ ക്യാമ്പ് നടത്തും. അൻവർ സാദത്ത് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെയും, ഡോ.ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ്.