 
പറവൂർ: അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വാവക്കാട് ചെറുപിള്ളി നാണുക്കുട്ടൻ (82) മരിച്ചു. 7ന് രാവിലെ 11ഓടെ മൂത്തകുന്നം വൺവേ റോഡിൽ ആശുപത്രിക്ക് മുൻവശത്ത് വച്ചാണ് അപകടമുണ്ടായത്. കാന നിർമ്മിക്കുന്നതിന് ഇറക്കിയിട്ടിരുന്ന മെെറ്റലിൽ തെന്നി റോഡിലേയ്ക്ക് വീണതോടെ എതിർ ദിശയിൽ വന്ന ഗ്യാസ് ലോറി നാണുക്കുട്ടന്റെ ഇടതുകാലിലൂടെ കയറിയിറങ്ങി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: രാധാമണി. മകൾ: ശ്രീദേവി.