കൊച്ചി: നെട്ടൂർ കുമാരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടമംഗലപ്രശ്ന പരിഹാരക്രിയകളും അഷ്ടബന്ധകലശവും ഇന്നു മുതൽ 21 വരെ നടക്കും. ഇന്ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണം നടക്കും. 16ന് വൈകിട്ട് ആറിന് ക്ഷേത്രനടയിൽ അനന്ദ് രാഗിന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം. 21ന് ഉച്ചയ്ക്ക് അന്നദാനം.