sajad

കൊച്ചി: വില്പനയ്ക്ക് കൊണ്ടുവന്ന 2.28 ഗ്രാം
എം.ഡി.എം.എ യുമായി യുവാവിനെ കൊച്ചി സിറ്റി പൊലീസിന്റെ ഡാൻസാഫ് ടീം അറസ്റ്റുചെയ്തു.

കാസർകോട് ചെങ്ങളെ നാലാംമൈൽ ബി.എ.ഹൗസിൽ മുഹമ്മദ് സജാദ് (25) എന്നയാളെയാണ് പിടികൂടിയത്. യുവാക്കൾക്കിടയിൽ വില്പന
നടത്തുന്നതിന് രാസലഹരി കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ സുദർശന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ എ.സി.പി
കെ.എ. അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം വൈറ്റിലയിലെ നോഹാസ് ആർക്ക് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.