പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ റോഡും കാനയും നിർമ്മിക്കാൻ എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ 88.65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ ആറാം വാർഡിൽ തൈക്കൂട്ടത്തിൽ നരോത്തറ് റോഡ് ടൈൽസ് വിരിക്കാനും ഒമ്പതാം വാർഡിലെ വി.ഐ.പി കോളനി റോഡ് റീ ടാറിംഗിനും 36.40 ലക്ഷം. പതിമൂന്നാം വാർഡിൽ മാക്കോതപറമ്പ് റോഡ് ടാറിംഗിന് 16.50 ലക്ഷം. വടക്കേക്കര പഞ്ചായത്ത് പതിനാറാം വാർഡിൽ നാഗയക്ഷിയമ്മൻകാവ് റോഡ് ടാറിംഗിന് 27 ലക്ഷം. അഞ്ചാം വാർഡിൽ പെരിയാർ എൻക്ളേവ് റോഡിനും പെരിയാർ എൻക്ളേവ് റോഡ് ബാഞ്ച് റോഡും കാനയും നിർമ്മിച്ച് ടൈൽസ് വിരിക്കാൻ 8.75 ലക്ഷം രൂപയുമാണ് അനുവദിച്ചത്. സാങ്കേതിക അനുമതി നൽകി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം നിർമ്മാണം ആരംഭിക്കുന്നതിന് ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി പ്രതിപക്ഷനേതാവ് അറിയിച്ചു.