കൊച്ചി: കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രിയൽ അസോസിയേഷനും (കെ.എസ്.എസ്.ഐ.എ), മെട്രോ മാർട്ടും സംയുക്തമായി വ്യവസായ വകുപ്പ് കേരള സർക്കാർ, എം.എസ്.എം.ഇ ഭാരത സർക്കാർ, കെബിപ്, കിൻഫ്ര എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോ ഡിസംബർ 13 മുതൽ 15 വരെ കൊച്ചി കിൻഫ്ര അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നടക്കും. എക്‌സ്‌പോയുടെ ഉദ്ഘാടനം 14 നു രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കേന്ദ്ര എം.എസ്.എം.ഇ വകുപ്പ് മന്ത്രി ജിതൻ റാം മാഞ്ചി 15ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
രജിസ്റ്റർചെയ്യാൻ: www.iiie.com, +91 9947733339, info@iiie.in പ്രവേശനം സൗജന്യം.
കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദീൻ, ജനറൽ സെക്രട്ടറി ജോസഫ് പൈകട, ഓർഗനൈസില് കമ്മിറ്റി ചെയർമാൻ കെ.പി.രാമചന്ദ്രൻ നായർ, കെ.എസ്.എസ്.ഐ.എ സംസ്ഥാന ട്രഷറർ ജയകൃഷ്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.