voliball

കൊച്ചി: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിലൂടെ വോളിബോളിൽ ചുവടുറപ്പിക്കാൻ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്. പ്രൈം വോളിബോൾ ലീഗിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് ബ്ലൂ സ്‌പൈക്കേഴ്‌സ്. മികച്ച കായിക താരങ്ങളുടെ പ്രതിഭയും കരിയറും മുൻനിറുത്തികൊണ്ട് പരിശീലനത്തിനൊപ്പം മുത്തൂറ്റ് ഗ്രൂപ്പുകളിൽ ജോലിയും നൽകും.
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്‌പോർട്‌സ് ഡയറക്ടർ ഹന്ന മുത്തൂറ്റ്, മുത്തൂറ്റ് മൈക്രോഫിൻ ചീഫ് ഓപറേറ്റിംഗ് ഓഫിസർ ഉദീഷ് ഉല്ലാസ്, കൊച്ചി ബ്ലൂ സ്‌പൈകേഴ്‌സ് ഹെഡ് കോച്ചും കോച്ച് ഡെവലപ്പറുമായ സൈസ് വർധൻ, കൊച്ചി ബ്ലൂ സ്‌പൈകേഴ്‌സ് സ്ട്രാറ്റജി ആൻഡ് സിസ്റ്റം ഡെവലപ്പർ ഡോ. ഡിസൈർ വർധൻ, കൊച്ചി ബ്ലൂ സ്‌പൈകേഴ്‌സ് ടെക്‌നിക്കൽ ഡയറക്ടർ ബിജോയ് ബാബു എന്നിവർ വാ‌ർത്താസമ്മേളനത്തിൽ പങ്കെടുത്തു.