മുവാറ്റുപുഴ: മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റുമായിരുന്ന പി.വി. കൃഷ്ണൻ നായരുടെ രണ്ടാം ചരമ വാർഷിക അനുസ്മരണം നടത്തി. മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കെ. കരുണാകരൻ സപ്തതി സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങ് കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, അഡ്വ. വർഗീസ് മാത്യു, കെ.എം പരീത്, പി.എസ്. സലിം ഹാജി, മുഹമ്മദ് പനക്കൻ, അഡ്വ. എൻ. രമേശ് തുടങ്ങിയവർ സംസാരിച്ചു.