കൊച്ചി: വടുതല പള്ളിക്കാവ് ദേവീക്ഷേത്രത്തിൽ 16 മുതൽ ഡിസംബർ 26 വരെ മേൽശാന്തി മരുതൂർക്കരമന വിനോദ് നമ്പൂതിരിയുടെ കാർമികത്വത്തിൽ ചിറപ്പുപൂജ നടക്കും. വൈകിട്ട് 6.30ന് പള്ളിക്കാവ് ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ ചെണ്ടമേളം, ഏഴിന് ചിറപ്പ് പൂജ, ഡിസംബർ ഏഴിന് വൈകിട്ട് ഏഴിന് പാണ്ടവത്ത് ഉണ്ണിക്കൃഷ്ണൻ ആശാൻ ആൻഡ് പാർട്ടിയുടെ അയ്യപ്പൻപാട്ടും വിളക്കും, 13ന് വൈകിട്ട് 6.30ന് കാർത്തികവിളക്ക് എന്നിവ നടത്തും.